ഹൈദരബാദ്: ചിലവിനു പണമില്ലാത്തതിനെ തുടർന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ 45,000 രൂപയ്ക്ക് വിറ്റ് യുവതി.ഹൈദരബാദിലെ ഹബീബ് നഗറിലാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിൽക്കാൻ ഇടനിലക്കാരായി നിന്നവരെയും വാങ്ങിയവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭര്‍ത്താവുമായി കുറച്ച് ദിവസമായി അകന്ന് കഴിയുകയായിരുന്ന യുവതി. ഓഗസ്റ്റ് 11നാണ് ഹബീബ് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് തന്റെ കുഞ്ഞിനെ ഭാര്യ വിറ്റുവെന്ന് പരാതി നൽകിയത്. 45,000 രൂപയ്ക്ക് കുഞ്ഞിനെ അയല്‍വാസികള്‍ക്കാണ് വിറ്റതെന്ന കാര്യവും ഇയാള്‍ പൊലീസിനെ അറിയിച്ചു. നമ്പള്ളിയിലെ സുഭന്‍പുരയിലെ ദാറുവാല ബാര്‍ ആന്‍ഡ് റെസ്‌റ്റോറന്റൽ മാനേജരായി ജോലി നോക്കുകയാണ് ഇയാൾ.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി ഓഗസ്റ്റ് മൂന്നിന് വീട്ടിലേക്ക് പോയിരുന്നു.
ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി ഏറെ അസ്വസ്ഥയായിരുന്നു. സാമ്പത്തിക ചെലവിന് പോലും കയ്യില്‍ തുകയില്ലാതയതോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ഇവർ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഭർത്താവിന്റെ വീട്ടുകാർക്ക് നൽകി.