വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ പുതുതായി 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വൻനഗരമായ ഓക്ലൻഡിൽ തന്നെയാണ് പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മൂന്നു മാസത്തിനു ശേഷം ഓക്ലന്‍ഡിലെ ഒരു കുടുംബത്തില്‍ നാല് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 13 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റൈനിലാക്കി.
വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഓക്ലന്ഡില് മൂന്നു ദിവസം ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു.