പാരീസ് ഒളിമ്ബിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം ഒഴിഞ്ഞ് മേരി കോം.

0
38

2024 പാരീസ് ഒളിമ്ബിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം (ഷെഫ് ഡി മിഷന്‍) ഒഴിഞ്ഞ് ബോക്‌സിങ് ഇതിഹാസം എം.സി മേരി കോം.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനത്തു നിന്നു പിന്‍മാറുന്നതെന്നു മേരി കോം വ്യക്തമാക്കി.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് പ്രോഗ്രാമിലേക്ക് മേരി കോമിനെ നാമ നിര്‍ദ്ദേശം ചെയ്തത്. ഈ മിഷന്റെ തലപ്പത്താണ് മേരി കോമിനെ നിയമിച്ചത്. ഈ സ്ഥാനമാണ് അവര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കിയത്.

തന്നെ ഷെഫ് ഡി മിഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരി കോം തനിക്ക് കത്തെഴുതിയതായി ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ വെള്ളിയാഴ്ച അറിയിച്ചു. മേരി കോം സ്ഥാനമൊഴിഞ്ഞതില്‍ ദുഃഖമുണ്ടെന്നും അവരുടെ തീരുമാനത്തെയും സ്വകാര്യതയേയും മാനിക്കുന്നതായും ഉഷ പ്രതികരിച്ചു.

ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും മിഷന്റെ ഭാഗമാണ്. ല്യൂജ് താരവും ഒളിംപ്യനുമായ കേശവനും മിഷന്റെ ഭാഗമാണ്. ടീമിന്റെ തലപ്പത്തെ സ്ഥാനമാണ് ഷെഫ് ഡി മിഷന്‍. ടീമിന്റെ പങ്കാളിത്തം, ഏകോപനം, നിയന്ത്രണം അടക്കമുള്ള കാര്യങ്ങളാണ് മേരി കോമിനെ എല്‍പ്പിച്ചിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here