ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി വാട്സ്‌ആപ്പ് നിരന്തരം പുതിയ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.
എന്നാല്‍ ഇത്തവണ പുതിയ ഫീച്ചറല്ല, പകരം പഴയ ഫീച്ചര്‍ തന്നെ വീണ്ടും അവതരിപ്പിക്കുകയാണ് വാട്സ്‌ആപ്പ്.
നേരത്തെ ഡെസ്ക് ടോപ്പില്‍ ഫോട്ടോയും വീഡിയോയും ഒറ്റത്തവണ മാത്രം കാണാൻ കഴിയുന്ന വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ ഈ ഫീച്ചര്‍ പിൻവലിക്കുകയും ചെയ്തിരുന്നു. ഈ ഫീച്ചറാണ് വാട്സ്‌ആപ്പ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
സ്വകാര്യത നിലനിര്‍ത്താൻ സഹായിക്കുന്ന ഫീച്ചറാണ് വ്യൂ വണ്‍സ് ഫീച്ചര്‍. മീഡിയ ഫയലുകള്‍ സ്വീകരിക്കുന്നയാളുടെ ഗ്യാലറിയില്‍ ഇത്തരം ഫയലുകള്‍ സേവ് ആകില്ല, ഒപ്പം ഒറ്റ തവണ മാത്രമാകും ഇത്തരത്തില്‍ അയക്കുന്ന ഫോട്ടോയും വീഡിയോയും കാണാൻ കഴിയൂ. മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യാനോ, സേവ് ചെയ്ത് സൂക്ഷിക്കാനോ, ഷെയര്‍ ചെയ്യാനോ സാധിക്കില്ല. 14 ദിവസത്തിനകം മീഡിയ ഫയല്‍ ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും.