ബംഗളൂരു: ഓണത്തിനോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.