സർക്കാർവാഹനങ്ങളുടെ നമ്പർ ഇനി പ്രത്യേക സീരീസ്

0
59

സർക്കാർവാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിന് പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്താനുള്ള ഗതാഗതവകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്ക് കൈമാറി. ‘കെ.എൽ. 99’ സീരീസാണ് ഗതാഗതവകുപ്പിന്റെ നിർദേശത്തിലുള്ളത്.

‘കെ.എൽ. 99-എ’ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് നൽകാനാണ് നിർദേശം. ‘കെ.എൽ. 99-ബി’ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും ‘കെ.എൽ. 99-സി’ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും ‘കെ.എൽ. 99-ഡി’ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാറ്റിവെക്കണമെന്ന് ഗതാഗതവകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനായി മോട്ടോർ വാഹനചട്ടം ഭേദഗതിചെയ്യേണ്ടതുണ്ട്.

മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് മോട്ടോർവാഹനവകുപ്പിന്റെ ശുപാർശ പരിഗണിച്ചത്. നയപരമായ തീരുമാനമായതിനാൽ മുഖ്യമന്ത്രിക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here