തിരുവനന്തപുരത്ത് റോഡിൽ തലയിടിച്ച് വീണ് സ്ത്രീ മരിച്ചു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം തെക്കേ നട റോഡിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. ക്ഷേത്രദർശനത്തിനെത്തിയ ആന്ധ്ര സ്വദേശിനി രാജമ്മാൾ ആണ് മരിച്ചത്. റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്ന മാൻഹോളിൽ തട്ടിയാണ് അപകടമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ പൊലീസ് ഇതു നിഷേധിച്ചു.