ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ജീവിതം സിനിമയാകുന്നു.

0
84

നീലച്ചിത്ര നിർമ്മാണ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ ജീവിതം സിനിമയാകുന്നു. തന്റെ സ്വന്തം ജീവിതം സിനിമായാക്കുന്നത് രാജ്‌കുന്ദ്ര തന്നെയാണ്. ജയിലിലെ രണ്ട് മാസത്തെ ജീവിതമാണ് യുടി 69 എന്ന സിനിമയിലൂടെ പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് അദ്ദേഹം ചിത്രത്തിൽ വേഷമിടുന്നത്.

ആക്ഷേപഹാസ്യത്തിലൂടെയാണ് സിനിമയുടെ അവതരണം.ആർതർ റോഡ് ജയിൽ ജീവിതം അതുപോലെ തന്നെ സിനിമയിലൂടെ പറയാൻ ശ്രമിക്കുകയാണ് രാജ് കുന്ദ്ര. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ കാലഘട്ടമാണ് പച്ചയായി ആവിഷ്കരിച്ചിരിക്കുന്നതെന്നും കുന്ദ്ര പറയുന്നു. ഷാനവാസ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ് കുന്ദ്രയാണ് കഥയൊരുക്കിയിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് വിക്രം ഭാട്ടിയാണ്.

അശ്ലീലച്ചിത്രം നിർമ്മിച്ച് ആപ്പുകളിലൂടെ പ്രചരിപ്പിച്ച കേസിൽ 2021ലാണ്  രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്.
ജൂലൈ 19 മുതൽ 63 ദിവസം രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞിരുന്നു. ഈ കാലയളവിലെ കഥയാകും ചിത്രം പറയുക. രാജ് കുന്ദ്രയ്‌ക്കെതിരെ കേസ് വന്നതിന് പിന്നാലെ ശിൽപ്പ ഷെട്ടിയുമായി വേർ പിരിയുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ രാജ് കുന്ദ്രയ്‌ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം.

കേസിൽ ജാമ്യം ലഭിച്ചശേഷം പൊതുവേദികളിൽ രാജ് കുന്ദ്ര അധികം സജീവമായിരുന്നില്ല. മുഖം വരെ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട രാജ് കുന്ദ്രയ്ക്കെതിരെ ട്രോളുകളും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here