ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും നക്‌സലേറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. കലാപബാധിത പ്രദേശമായ കാങ്കര്‍ ജില്ലയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കാനുണ്ടെന്നാണ് പോലീസ് പറയുന്നത്.
ജൂണ്‍ ഏഴിന് ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ വനമേഖലയില്‍ സുരക്ഷാ സേനയും നക്‌സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കോബ്രയുടെയും പ്രത്യേക ദൗത്യസേനയുടെയും (എസ്ടിഎഫ്) സംയുക്ത ഓപ്പറേഷനായിരുന്നു അന്ന് നടന്നത്. ഏറ്റുമുട്ടലിന്റെ സമയത്ത് ഛത്തീസ്ഗഡിലെ ബീജാപൂര്‍, സുക്മ ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരവധി സ്‌ഫോടനങ്ങളും വെടിയൊച്ചകളും കേട്ടിരുന്നു.