ബോളിവുഡ് ഒന്നടങ്കം കാത്തിരിക്കുകയാണ് ആലിയ ഭട്ട്- രണ്‍ബീര്‍ വിവാഹത്തിനായി. 2022 ഏപ്രില്‍ മാസം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന താരവിവാഹത്തിന്റെ വിശേഷങ്ങള്‍ ഇവയാണ്.
കഴിഞ്ഞ നാലരവര്‍ഷമായി ആലിയയും രണ്‍ബീറും പ്രണയത്തിലാണ്. ബ്രഹ്മാസ്ത്രയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു പ്രണയം തുടങ്ങിയത്. 2018ലാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രക്യാപനമുണ്ടായത്.
ചെമ്പൂരിലെ ആര്‍.കെ. ബംഗ്ലാവില്‍ വിവാഹം പഞ്ചാബിരീതിയില്‍ നാല് ദിവസമായാകും ആഘോഷം. ക്കുള്ള വസ്ത്രങ്ങള്‍ മനീഷ് മല്‍ഹോത്രയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇവിടെ തന്നെയായിരുന്നനു രണ്‍വീറിന്റെ മാതാപിതാക്കളായ നീതും കപൂറിന്റെഉം ഋഷി കപൂറിന്റെയും വിവാഹം നടന്നത്
ബോളിവുഡിലെ പ്രശസ്ത ഡിസൈനറായ സഭ്യസാച്ചിയാണ് ആലിയയ്ക്കുള്ള വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്. വിവാഹദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം. മെഹന്ദി, സംഗീത്, ചടങ്ങുകള്‍ക്കുള്ള വസ്ത്രങ്ങള്‍ മനീഷ് മല്‍ഹോത്രയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഏപ്രില്‍ 14നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരാവുന്നത്. ഏപ്രില്‍ 3ന് മെഹന്തി ചടങ്ങുകള്‍ നടക്കും.സല്‍മാന്‍ ഖാന്‍, ദീപികാ പദുകോണ്‍, ഷാരൂഖ് ഖാന്‍ തുടങ്ങി ബോളിവുഡിലെ സൂപ്പര്‍താരങ്ങളും സംവിധായകരും വിവാഹത്തിനെത്തും.