സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 25 കര്‍ഷകര്‍. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2015 മുതല്‍ 2020 വരെ ഇടുക്കി 11, വയനാട് 10, കണ്ണൂര്‍ 2, കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ജീവനൊടുക്കിയത്.
കര്‍ഷക ആത്മഹത്യകളില്‍ 12 എണ്ണവും 2019ലാണ് നടന്നിരിക്കുന്നത്. 2019 ഓഗസ്റ്റലുണ്ടായ പ്രളയത്തെ തുടര്‍ന്ന് കൃഷി നശിച്ചതും ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടായ ജപ്തി ഭീഷണിയുമാണ് കര്‍ഷകര്‍ ജീവനൊടുക്കിയതിനു പിന്നില്‍.