ബെംഗളൂരുവില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഡച്ച് യൂട്യൂബറെ പ്രാദേശിക വ്യാപാരി കൈയേറ്റം ചെയ്തു. ബെംഗളൂരുവിലെ ചിക്ക്‌പേട്ടിന് സമീപമാണ് സംഭവം. വസ്ത്ര വ്യാപാര കടകള്‍ക്ക് പ്രശസ്തമായ സ്ഥലമാണ് ചിക്ക്‌പേട്ട്. പെഡ്രോ മോട്ട എന്ന് പേരുള്ള യൂട്യൂബര്‍ ഞായറാഴ്ച ചിക്ക്‌പേട്ട് മാര്‍ക്കറ്റിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവം. വീഡിയോ പകര്‍ത്തുന്നതിനിടെ വ്യാപാരികളിലൊരാള്‍ ഇയാളെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരിക്കുകയാണ്. ‘ഇന്ത്യയിലെ കള്ളന്മാരുടെ വിപണിയില്‍ ആക്രമിക്കപ്പെട്ടു’ എന്ന തലക്കെട്ടോടെയാണ് പെഡ്രോ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ‘ഒരാള്‍ എന്റെ കൈ പിടിച്ചൊടിക്കാനും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എന്റെ പിന്നാലെ കുതിക്കുകയും ചെയ്തു. ‘ യൂട്യൂബ് വിവരണത്തില്‍ പെഡ്രോ എഴുതി