മെയിന്‍ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് പി എസ് സി

0
59

PSC Main Exam Dates: പ്രധാന തസ്തികകളിലേക്കുളള രണ്ടാം ഘട്ട റിക്രൂട്ട്മെന്റിന്റെ ഭാഗമായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെയിന്‍ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ മുതല്‍ ജൂലൈ വരെ മെയിന്‍ പരീക്ഷകള്‍ നടത്താനാണ് പി എസ് സിയുടെ തീരുമാനം. മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരുടെ ലിസ്റ്റ് ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കും. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, ഫീല്‍ഡ് ഓഫീസര്‍ തസ്തികകളിലേക്കുള്ള പ്രധാന പരീക്ഷകള്‍ ജൂലൈയിലും പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള പ്രധാന പരീക്ഷ ഓഗസ്റ്റിലും നടക്കും. പ്രിലിമിനറി പരീക്ഷയില്ലാതെ കമ്മീഷന്‍ ഇത്തവണ പോലീസ് കോണ്‍സ്റ്റബിളിനുള്ള മെയിന്‍ പരീക്ഷ നടത്തും.യൂണിവേഴ്‌സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വിവിധ ഘട്ടങ്ങളിലായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

മെയിന്‍ പരീക്ഷയുടെ തീയതികള്‍

ജൂണ്‍ 6-കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്
ജൂണ്‍ 16-ബിവറേജസ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്, വാട്ടര്‍ അതോറിറ്റി എല്‍ഡി ക്ലര്‍ക്ക്
മെയ് 9-ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
മെയ് 19-സിവില്‍ എക്‌സൈസ് ഓഫീസര്‍
ഏപ്രില്‍ 27-സപ്ലൈകോ അസിസ്റ്റന്റ് സെയില്‍സ്മാന്‍
മെയ് 11-വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here