കേരളത്തിലെപ്പോലെ അവിടെയുമിന്നു തൊഴിലാളികള്‍ക്കു ക്ഷാമമാണ്. തേങ്ങ ഉള്‍പ്പെടെ പ്രധാന വിളകളുടെ വിലയിടിവും പ്രശ്നമാണ്. ഈ സാഹചര്യത്തില്‍, അധികം തൊഴിലാളികള്‍ ആവശ്യമില്ലാത്തതും ഉല്‍പാദനച്ചെലവു കുറഞ്ഞതും സ്ഥിര വില ലഭിക്കുന്നതുമായ ഇനങ്ങളിലേക്കു തിരിയുകയാണ് പലരും. ഇലവാഴക്കൃഷിയില്‍ കുലയ്ക്കായി കൃഷി ചെയ്യുന്നത്ര ചെലവോ നഷ്ടസാധ്യതയോ ഇല്ല. മിക്ക കൃഷിയിടങ്ങളിലും തുള്ളിനന സംവിധാന മുള്ളതിനാല്‍ നനയ്ക്ക് അധ്വാനമില്ല. താങ്ങുകാലു വേണ്ട, കാറ്റിനെയും പേടിക്കേണ്ട.
അങ്ങനെയെങ്കില്‍ എന്തുകൊണ്ട് നമുക്കും ഇലവാഴക്കൃഷിയില്‍ കൈവച്ചു കൂടാ? സംസ്ഥാനത്ത് ഒറ്റയ്ക്കും തെറ്റയ്ക്കും ഇലവാഴക്കൃഷി ചെയ്യുന്നവരുണ്ട്. വിലയിലോ വിപണിയിലോ അവര്‍ക്ക് ആശങ്കയില്ല. വിവാഹ മാമാങ്കങ്ങളും സമൂഹസദ്യകളുമെല്ലാം നാട്ടില്‍ കൂടിവരുന്നത് ഇലവാഴക്കൃഷിക്കു സാധ്യത യേറ്റുന്നു. തരിശുഭൂമികളിലൊക്കെ ഇലവാഴ പരീക്ഷിക്കാം. കീടങ്ങളെയോ വന്യമൃഗങ്ങളെയോ ഭയക്കേണ്ടതില്ല. നേന്ത്രവാഴ ഏക്കറിന് 700-800 എണ്ണമെങ്കില്‍ ഇലവാഴ കുറഞ്ഞത് 1200 എണ്ണം നടാം. കന്നില്‍നിന്നു മുളയ്ക്കുന്ന തൈകള്‍ കൂടി ചേരുമ്ബോള്‍ രണ്ടാം വര്‍ഷം തോട്ടത്തിലെ വാഴകളുടെ എണ്ണം 3-4 ഇരട്ടിയെത്തും. ഇതിനര്‍ഥം കൃഷിക്കാരെല്ലാം ഇലവാഴക്കൃഷിയിലേക്ക് ചാടിയിറങ്ങണമെന്നല്ല, കൃഷിയനു കൂല സാഹചര്യവും പ്രാദേശിക വിപണനസാധ്യതകളുമുള്ള പ്രദേശങ്ങളില്‍ പരീക്ഷിക്കാം.