കൊച്ചി | യു എ ഇ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ രഹസ്യമൊഴി നല്‍കിയതിനു ശേഷം തന്നെ ജയിലില്‍ വകവരുത്താന്‍ നീക്കം നടക്കുന്നതായി നാലാം പ്രതി സന്ദീപ് നായര്‍. തനിക്ക് വധഭീഷണിയുണ്ടെന്ന കാര്യം എന്‍ഐഎ പ്രത്യേക കോടതിയെ സന്ദീപ് ബോധിപ്പിച്ചു. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റണമെന്നും അപേക്ഷിച്ചു. സ്വര്‍ണക്കടത്തു കേസില്‍ സന്ദീപിനെ മാപ്പുസാക്ഷിയാക്കണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിരുന്നു.
എന്‍ഐഎ ഇക്കാര്യത്തിന്റെ നിയമസാധ്യത പരിശോധിച്ചുവരികാണ്. ഇതിന് പിറകെയാണ് പ്രതി ജയിലില്‍ വധഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചത്.
അതേ സമയം പ്രതികളായ മുസ്തഫ, അബ്ദുല്‍ അസീസ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കിയതായി കോടതിയെ എന്‍ഐഎ അറിയിച്ചു പ്രതികളായ പി ടി അബ്ദു, കെ ടി ഷറഫുദ്ദീന്‍, മുഹമ്മദാലി, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അനുമതി തേടി.
കേസിലെ പ്രതികളെ 180 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും നല്‍കി.