തിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍ക്കാര്‍ ജോലികളില്‍ 10% സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള പിഎസ്‌സി നിര്‍ദേശങ്ങള്‍ അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഇക്കാര്യത്തില്‍ പിഎസ്‌സി നല്‍കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. മന്ത്രിസഭ അനുകൂല തീരുമാനമെടുത്താല്‍ സംവരണം നടപ്പിലാക്കാനുള്ള തീയതിയടക്കം ഉള്‍പ്പെടുത്തി വിജ്ഞാപനമിറങ്ങും.
തിരഞ്ഞെടുപ്പിനു മുന്‍പ് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10% സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം പിഎസ്‌സി യോഗം അംഗീകരിച്ചിരുന്നു. ഭേദഗതി സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ സര്‍ക്കാര്‍ ജോലിക്കും സാമ്ബത്തിക സംവരണം നിലവില്‍ വരും ഓപ്പണ്‍ ക്വോട്ടയിലെ ഒഴിവില്‍നിന്നു 10 ശതമാനമാണ് സംവരണത്തിനു നീക്കി വയ്ക്കുക. മുന്നാക്ക വിഭാഗങ്ങളിലെ 4 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കു സംവരണത്തിന് അര്‍ഹത ഉണ്ടാകും. സംവരണം നടപ്പാക്കണമെങ്കില്‍ കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനു പിഎസ്‌സി നല്‍കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
2020 ജനുവരി ഒന്നിനാണു മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കാനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചത്. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കെ.ശ്രീധരന്‍നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് ചില ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചത്.