ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിനെ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി നയിക്കും. ഒയിൻ മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിനെതിരേയാണ് മഹാരാജാസിന്റെ മത്സരം.
സെപ്റ്റംബർ 16 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് മത്സരം നടക്കുന്നത്. മത്സരത്തിനുമുന്നോടിയായി 17 അംഗ ടീമിനെ മഹാരാജാസ് പ്രഖ്യാപിച്ചു. സൗരവ് ഗാംഗുലിയ്ക്ക് പുറമേ സൂപ്പർ താരങ്ങളായ വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയ താരങ്ങളെല്ലാം ടീമിലുണ്ട്. സച്ചിൻ തെണ്ടുൽക്കർ കളിക്കില്ല. മലയാളിതാരം ശ്രീശാന്ത് ടീമിലുണ്ട്.
മറുവശത്ത് മോർഗൻ നയിക്കുന്ന ടീമിൽ ഹെർഷൽ ഗിബ്സ്, കെവിൻ ഒബ്രയൻ, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ, മിച്ചൽ ജോൺസൺ തുടങ്ങിയ വമ്പൻ താരനിരയുണ്ട്. ഈ വർഷത്തെ ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് മത്സരം നടക്കുന്നത്. സെപ്റ്റംബർ 17 ന് ലീഗ് ആരംഭിക്കും.
ഇന്ത്യ മഹാരാജാസ്: സൗരവ് ഗാംഗുലി, വിരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാൻ, എസ് ബദ്രിനാഥ്, ഇർഫാൻ പഠാൻ, പാർത്ഥിവ് പട്ടേൽ, സ്റ്റ്യുവർട്ട് ബിന്നി, എസ്.ശ്രീശാന്ത്, ഹർഭജൻ സിങ്, നമൻ ഓജ, അശോക് ഡിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, ആർ.പി.സിങ്, ജോഗീന്ദർ ശർമ, റീതീന്ദർ സിങ് സോധി.
വേൾഡ് ജയന്റ്സ്: ഒയിൻ മോർഗൻ, ലെൻഡിൽ സിമ്മൺസ്, ഹെർഷൽ ഗിബ്സ്, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയർ, നഥാൻ മക്കല്ലം, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരൻ, ഡെയ്ൽ സ്റ്റെയ്ൻ, ഹാമിൽട്ടൺ മസാകട്സ, മഷ്റാഫി മൊർത്താസ, അസ്ഗർ അഫ്ഗാൻ, മിച്ചൽ ജോൺസൺ, ബ്രെറ്റ് ലീ, കെവിൻ ഒബ്രയൻ, ദിനേശ് രാംദിൻ.