ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് 25 കോടി രൂപ സംഭാവന നൽകി.

0
61

ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് 25 കോടി രൂപ സംഭാവന നൽകി. റിലയൻസ് ഡയറക്ടർ അനന്ത് അംബാനിയാണ് കമ്പനിയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയത്.

“ഉത്തരാഖണ്ഡിലെ ജനങ്ങൾക്കായി വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് ഈ സംഭാവന പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി” അംബാനി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിൽ പറഞ്ഞു. തുടർന്ന് ധാമി അംബാനിയെ നന്ദി അറിയിച്ചു.

“10 വർഷത്തിലേറെയായി സംസ്ഥാനത്തിന്റെ വിവിധ വിദ്യാഭ്യാസ സാമൂഹിക വികസന സംരംഭങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും” അംബാനി കത്തിൽ കുറിച്ചു.

റിലയൻസ് ഇൻഡസ്ട്രീസും വ്യക്തിപരമായി അംബാനി കുടുംബവും വർഷങ്ങളായി ഉത്തരാഖണ്ഡിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കാറുണ്ട്. 2020 ഒക്ടോബറിൽ, കോവിഡ് ലോക്ക്ഡൗൺ മൂലമുണ്ടായ നഷ്ടം നേരിടാൻ ചാർധാം ദേവസ്ഥാനം ബോർഡിന് അനന്ത് അംബാനി 5 കോടി രൂപ സംഭാവന നൽകിയിരുന്നു.

2021ൽ റിലയൻസ് ഫൗണ്ടേഷൻ 5 കോടി രൂപ കൂടി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞ വർഷം ബദരീനാഥിലെയും കേദാർനാഥിലെയും ക്ഷേത്ര കമ്മിറ്റികൾക്ക് 2.5 കോടി രൂപ വീതവും സംഭാവന നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here