പാലക്കാട്: മണ്ണാർക്കാട് തിരുവിഴാം കുന്നിൽ അങ്കണവാടിയിലെ ചുമരിൽ മൂർഖനെ കണ്ടെത്തി. ഇന്നലെ രാവിലെ അമ്പലപ്പാറ അങ്കണവാടിയുടെ അടുക്കള വൃത്തിയാക്കുന്നതിനിടെയാണ് അങ്കനവാടിയിലെ ജീവനക്കാരി പാമ്പിനെ കണ്ടത്.
ഉടനെ വാർഡ് മെമ്പറെ വിവരം അറിയിച്ചു. പിന്നാലെ വനംവകുപ്പ് ആര്‍ആര്‍ ടീം എത്തി പരിശോധിച്ചാണ്, മൂർഖൻ എന്ന് സ്ഥിരീകരിച്ചത്. ഇതിനിടെ പാമ്പ് തറയിലെ മാളത്തിലേക്ക് മാറിയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.
അപായ സാധ്യത നിലനിൽക്കുന്നതിനാൽ അങ്കണവാടി അടച്ചു. 1993 ൽ നിർമിച്ച അങ്കണവാടിയുടെ അവസ്ഥ ശോചനീയമാണ്. നിലവിലെ പ്രതിസന്ധി പരിഹരിച്ച ശേഷമേ ഇനി അങ്കണവാടി തുറക്കൂ. താത്കാലികമായി പകരം സംവിധാനം ഒരുക്കാനാണ് പഞ്ചായത്ത് തീരുമാനം.