വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജന്‍ വേദാന്ത് പട്ടേലിനെ വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി നിയുക്തപ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശംചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ കാര്യങ്ങളറിയിക്കുന്ന ഉന്നതവക്താവായാണ് പട്ടേല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ബൈഡന്റെ തിരഞ്ഞെടുപ്പുപ്രചാരണസംഘത്തില്‍ റീജണല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍, ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്‌പാലിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ തുടങ്ങിയ വിവിധ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ജനിച്ച പട്ടേല്‍, കാലിഫോര്‍ണിയയിലാണ് വളര്‍ന്നത്. കാലിഫോര്‍ണിയ സര്‍വകലാശാല, ഫ്ലോറിഡ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു ബിരുദപഠനം.