അലഹബാദ്: അലഹബാദ് ഹൈക്കടോതി ജഡ്ജിയോട് വീടെവിടെയെന്നും എവിടേക്കാണ് പോകേണ്ടതെന്നും അന്വേഷിച്ച മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരെയാണ് നടപടി.ജഡ്ജിയെ ഫോണിൽ വിളിച്ച് എങ്ങോട്ടാണ് പോകേണ്ടതെന്നും വീട് എവിടെയാണെന്നുമാണ് ഉദ്യോഗസ്ഥർ ചോദിച്ചത്. ഒരു എസ്.ഐയെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്.അംബേദ്കർ നഗർ പൊലീസ് സൂപ്രണ്ട് യാദവാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.പൊലീസുകാര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ഉത്തരവില്‍ പറയുന്നു.ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗൗരവമേറിയ കുറ്റമാണുണ്ടായിരിക്കുന്നതെന്ന് അംബേദ്കര്‍ നഗര്‍ ഐ.ജി പറഞ്ഞു.