ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ : നഗരസഭാ ചെയർപെഴ്സണ് പോലീസിന്റെ ക്ലീൻ ചിറ്റ്

0
90

കണ്ണൂര്‍:ആന്തൂരിലെ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്‌ത കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. കേസില്‍ ആര്‍ക്കെതിരെയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിയത് നിര്‍മ്മാണത്തിലെ അപാകത കൊണ്ടാണ്. നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

പതിനഞ്ച് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്ബ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച്‌ നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണാണ് പ്രവാസി ആത്മഹത്യ ചെയ്തത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

 

അതേസമയം സാമ്ബത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച്‌ അടുത്ത ദിവസം റിപ്പോര്‍ട്ട് നല്‍കും. അനുമതി വൈകിപ്പിക്കാന്‍ താന്‍ ഒരു ഇടപെടലും നടത്തിയിരുന്നുല്ലെന്നാണ് പി.കെ ശ്യാമളയുടെ വാദം. സി.പി.എമ്മിന് പേരുദോഷം ഉണ്ടാകുന്ന തരത്തിലായിരുന്നു അന്നത്തെ വിവാദം. ചെയ്യാത്ത തെറ്റിന് തന്നെയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ശ്രമവും ഉണ്ടായി. നിലവില്‍ സാജന്റെ കുടുംബവുമായി പ്രശ്നങ്ങളില്ലെന്നും ശ്യാമള മാദ്ധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here