യാത്രക്കാരെ ആകർഷിക്കാൻ ഇടറോ‌ഡുകളിൽ മിനി ബസുകളിറക്കി കെഎസ്ആർടിസി.

0
48

തിരുവനന്തപുരം: കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ഇടറോ‌ഡുകളിൽ മിനി ബസുകളിറക്കി കെഎസ്ആർടിസി. കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ – ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കിയാണ് ഫീഡർ സർവീസുകൾ തുടങ്ങിയത്. ആദ്യഘട്ടമായി തിരുവനന്തപുരത്ത് മണികണ്ഠേശ്വരത്ത് ഫീഡർ സർവീസ് ആരംഭിച്ചു.പുതിയ തലമുറയെ ആകർഷിക്കാൻ ട്രാവൽ കാർഡും ഈ ബസുകളിൽ ഏർപ്പെടുത്തി.

ന​ഗ​ര​ത്തി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ പ്ര​ധാ​ന​റോ​ഡി​ൽ എ​ത്തി​ക്കു​ന്ന​തി​നും ന​ഗ​ര​ത്തി​ലെ വാ​ഹന​പ്പെ​രു​പ്പം കാ​ര​ണ​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പ്ര​ധാ​ന റോ​ഡു​ക​ളി​ലേ​ക്കും ബ​സ് സ്റ്റോ​പ്പു​ക​ളി​ലേ​ക്കും എ​ത്തു​ന്ന​തി​ന് യാ​ത്രാ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ ക്ര​മീ​ക​ര​ണം. മ​ണ്ണ​ന്ത​ല-​കു​ട​പ്പ​ന​ക്കു​ന്ന്-​എ​കെ​ജി ന​ഗ​ർ-​പേ​രൂ​ർ​ക്ക​ട-​ഇ​ന്ദി​രാ ന​ഗ​ർ-​മ​ണി​ക​ണ്ഠേ​ശ്വ​രം-​നെ​ട്ട​യം-​വ​ട്ടി​യൂ​ർ​ക്കാ​വ്-​തി​ട്ട​മം​ഗ​ലം-​കു​ണ്ട​മ​ൺ​ക​ട​വ്- വ​ലി​യ​വി​ള-​തി​രു​മ​ല റൂ​ട്ടി​ലാ​ണ് ആ​ദ്യ ഫീ​ഡ​ർ സ​ർ​വി​സ്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് പ്ര​ധാ​ന​മാ​യും ട്രി​പ്പു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എം.​സി റോ​ഡ്, തി​രു​വ​ന​ന്ത​പു​രം-​നെ​ടു​മ​ങ്ങാ​ട് റോ​ഡ്, കി​ഴ​ക്കേ​കോ​ട്ട-​വ​ട്ടി​യൂ​ർ​ക്കാ​വ് റോ​ഡ്, തി​രു​വ​ന​ന്ത​പു​രം-​കാ​ട്ടാ​ക്ക​ട റോ​ഡ് എ​ന്നി​ങ്ങ​നെ നാ​ല്​ പ്ര​ധാ​ന റോ​ഡു​ക​ളെ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഫീ​ഡ​ർ സ​ർ​വി​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​റാ​ണ് ബ​സി​ലു​ണ്ടാ​കു​ക, ടി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന്​ പ്ര​ത്യേ​കം ക​ണ്ട​ക്ട​റെ നി​യോ​ഗി​ക്കി​ല്ല. ഫീ​ഡ​ർ ബ​സു​ക​ളി​ലെ യാ​ത്ര പൂ​ർ​ണ​മാ​യും ട്രാ​വ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മാ​യി​രി​ക്കും. ഉ​ട​ൻ ത​ന്നെ ഫോ​ൺ പേ ​വ​ഴി​യു​ള്ള ക്യു ആ​ർ കോ​ഡ് ടി​ക്ക​റ്റിം​ഗും ന​ട​പ്പാ​ക്കും.

ഏ​ക​ദേ​ശം 7.5 കി.​മി ദൂ​രം വ​രു​ന്ന 3 ഫെ​യ​ർ സ്റ്റേ​ജു​ക​ൾ​ക്ക് 10 രൂ​പ മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് വ​രു​ന്ന ത​ര​ത്തി​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ പ​രി​ഷ്ക്ക​രി​ച്ച ഒ​രു മി​നി ബ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here