8 ലക്ഷം രൂപ വില പറഞ്ഞ ഭീമന്‍ പോത്തിന്റെ ജന്മദിനം ആഘോഷിച്ച് നാട്ടുകാര്‍. കേക്ക് മുറിച്ചും പായസം വിതരണം ചെയ്‌തുമാണ് പൂങ്ങോട് തൊടികപ്പുലത്തെ നീലേങ്ങാടന്‍ ബഷീര്‍ വളര്‍ത്തുന്ന രാജമാണിക്യമെന്ന പോത്തിന്റെ അഞ്ചാം ജന്മദിനം കൊണ്ടാടിയത്. കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ഗോപി താളിക്കുഴി കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. രാജമാണിക്യത്തിന് കേക്ക് ബഷീര്‍ തന്നെ വായില്‍വച്ച് നല്‍കി.