ലൈഫ് മിഷൻ: കൊച്ചിയിലും തൃശൂരിലും സി.ബി ഐ റെയ്ഡ്

0
233

കൊച്ചി: ക്രമക്കേടില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ കൊച്ചിയിലും തൃശൂര്‍ സി.ബി.ഐ റെയ്ഡ്. യൂണിടാക് ബില്‍ഡേഴ്സിന്‍റെ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് പരിശോധന. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ലൈഫ് മിഷന്‍ ഓഫീസിലും പരിശോധനയ്ക്കെത്തുമെന്ന വിവരമാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്നത്.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടരുന്നതിനിടയിലാണ് അതേ പ്രതികള്‍ ഉള്‍പ്പെട്ട ലൈഫ് മിഷന്‍ ക്രമക്കേടില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണം നടക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കുന്നതാണ് സി.ബി.ഐ അന്വേഷണം.വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

ലൈഫ് മിഷന്‍ തട്ടിപ്പിലും സ്വര്‍ണക്കടത്തിലും പ്രതികള്‍ ഒന്നു തന്നെയായതിനാല്‍ സി.ബി.ഐക്ക് ഏതുതരത്തിലുള്ള അന്വേഷണവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്താനാകും.

സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ വഴിതുറക്കുന്ന ഒരു കേസ് മാത്രമാണ് സി.ബി.ഐക്ക് ലൈഫ് മിഷന്‍.ലൈഫ് മിഷന്‍ തട്ടിപ്പിലും സ്വര്‍ണക്കടത്തിലും പ്രതികള്‍ ഒന്നു തന്നെയായതിനാല്‍ സി.ബി.ഐക്ക് ഏതുതരത്തിലുള്ള അന്വേഷണവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്താനാകും.

LEAVE A REPLY

Please enter your comment!
Please enter your name here