അടുത്ത തലമുറയ്ക്ക് ഈ മണ്ണിൽ ജീവിക്കണമെങ്കിൽ നാം ഓരോരുത്തരും തീരുമാനമെടുക്കണം.
തൃശ്ശൂർ : ഇന്റർ നാഷണൽ ഫൌണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ് (IFSE ) എന്ന ഇന്റർനാഷണൽ ട്രസ്‌റ്റിന്റെ, എഴുന്നൂറോളം പദ്ധതികളിൽ, ആദ്യ പദ്ധതിയായ “ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ“, സംസ്ഥാന തല ഉദ്‌ഘാടനത്തിന്റെ, വിളംബര ഘോഷയാത്ര ലോക പ്രശസ്തമായ, “Green Mango Tree” മാജിക് അവതരിപ്പിച്ചു കൊണ്ട് ചെർപ്പുശ്ശേരി ഷംസുദ്ധീൻ ഫ്ലാഗ് ഓഫ് ചെയ്യുകയും, അതോടൊപ്പം പദ്ധതിയുടെ ഉത്ഘാടനം, തൃപ്രയാർ നൈസ് ഓഡിറ്റോറിയത്തിൽ വച്ച് കയ്പമംഗലം MLA ഇ. ടി. ടൈസൺ മാസ്റ്റർ നിർവഹിക്കുകയും ചെയ്തു. IFSE പ്രസിഡന്റ് അഡ്വക്കേറ്റ് R .V സിമിരാജ് അധ്യക്ഷനായി. കോവിൽമല ആദിവാസി രാജാവ് രാമൻ രാജമന്നാൻ മുഖ്യ അതിഥിയായി.
ഇതോടൊപ്പം IFSE യുടെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ഓഫീസ് സി.സി മുകുന്ദൻ, നാട്ടിക MLA ഉദ്‌ഘാടനം ചെയ്തു. ഈ ട്രസ്റ്റിന്റെ വെബ്സൈറ്റ്, വെബ് പ്ലാറ്റ് ഫോം ലൗഞ്ചിങ് കെ.സി. പ്രസാദ്, (പ്രസിഡന്റ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്) നിർവഹിച്ചു. IFSE നാഷണൽ കോഓർഡിനറ്റർ ഗണേശൻ കെ., സ്റ്റേറ്റ് കോഓർഡിനേറ്റർ, പി.എൻ രാജീവ്, DCC സെക്രട്ട്രറി, അഡ്വ. P .H . മഹേഷ് എന്നിവർ സംസാരിച്ചു.
കൂടാതെ, മാലിന്യ സംസ്കരണത്തെക്കുറിച്ചും, ട്രസ്റ്റിന്റെ വിവിധ പദ്ധതികളെക്കുറിച്ചും, സെമിനാറും നടന്നു. ഉറവിട മാലിന്യം, ഉറവിടത്തിൽ തന്നെ, ബാക്റ്റീരിയൽ ടെക്നോളജിയുടെ സഹായത്തോടെ ശാസ്ത്രീയമായി സംസ്കരിച്ച്, നാടിനെയും, പ്രകൃതിയെയും രക്ഷിക്കുന്നതോടൊപ്പം, അടുത്ത തലമുറയ്ക്ക് വേണ്ടി ചെയ്യുന്ന മഹത്തായ ഒരു നന്മയും കൂടിയാണിതെന്ന് IFSE ജനങ്ങളെ ബോധ്യപ്പെടുത്തുന്നു. IFSE യുടെ IDEAL Family യിൽ അംഗമായി, ചെലവ് ചുരുങ്ങിയ രീതിയിൽ നമുക്ക് എങ്ങനെ മാലിന്യം സംസ്കരിച്ചെടുക്കാം എന്നത് മാലിന്യ സംസ്കരണത്തിൽ വിദഗ്ദ്ധ പരിശീലനം നേടിയ IFSE യുടെ സന്നദ്ധ സേവകർ കേരളത്തിലെ ഓരോ പഞ്ചായത്തിലും, വാർഡിലും, പഠിപ്പിച്ചു കൊടുക്കുകയും, പ്രവർത്തനം ആരംഭിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.