സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും പത്തനംതിട്ടയിലുമാണ് ജാഗ്രതാ നിര്‍ദ്ദേശം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.
നേരത്തെ അടുത്ത അഞ്ച് ദിവസം 12 ജില്ലകളില്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ പ്രവചിച്ചിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൊഴികെയാണ് മഴ ലഭിക്കുക. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് മഴയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നേരത്തെ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഈ മാസം 18ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.