ഫോണ്‍ വിപണിയില്‍ അടുത്തിടെയാണ് ഐഫോണ്‍ എസ്‌ഇ 2022 അവതരിപ്പിച്ചത്. ഈ ഫോണ്‍ അവതരിപ്പിച്ചതോടെ വിപണിയില്‍ നിന്നും ഐഫോണ്‍ എസ്‌ഇ 2020 ആപ്പിള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഔദ്യോഗിക സൈറ്റുകളിലൊന്നും തന്നെ ഐഫോണ്‍ എസ്‌ഇ 2020 ലഭിക്കുന്നില്ല. എന്നാല്‍, പഴയ സ്റ്റോക്കുകളില്‍ വിലക്കുറവില്‍ ഈ ഫോണ്‍ ലഭ്യമാകുന്നുണ്ടെന്ന് സൂചനയുണ്ട്.
29,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കുന്നത്. 64 ജിബി പതിപ്പിന് 5 ശതമാനം ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2020 മോഡലിന് വലിയ ഓഫറുകളാണ് ലഭ്യമാകുന്നത്. എന്നാല്‍, ഐഫോണ്‍ എസ്‌ഇ 2022 ന്റെ പ്രീബുക്കിംഗ് ആരംഭിക്കുകയാണ്. ഏകദേശം 43,900 മുതലാണ് വില്പന ആരംഭിക്കുന്നത്.
സോഫ്റ്റ്‌വെയറുകള്‍, ചിപ്പുകള്‍ എന്നിവയിലാണ് ഐഫോണ്‍ എസ്‌ഇ 2020, 2022 മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസം വരുന്നത്. ഡിസൈനില്‍ പ്രത്യേകിച്ച് വ്യത്യാസമൊന്നും വരുന്നില്ല. എ15 ബയോണിക് ചിപ്പാണ് ഐഫോണ്‍ എസ്‌ഇ 2022 ല്‍ ഉള്ളത്.