ഗായകൻ അർമാൻ മാലിക് വിവാഹിതനായി. പ്രമുഖ ഫാഷൻ ഇൻഫ്ലുവൻസർ ആയ ആഷ്ന ഷ്രോഫ് ആണ് അർമാന്റെ വധു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അർമാൻ തന്നെയാണ് വിവാഹവിവരം പുറത്തുവിട്ടത്. ‘നീ എന്റെ വീടാകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2023 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിനുശേഷം കഴിഞ്ഞ വർഷം ഇരുവരും മുംബൈയിൽ സ്വന്തമായി ഫ്ലാറ്റ് വാങ്ങി താമസം ആരംഭിച്ചിരുന്നു.ഇൻസ്റ്റാഗ്രാമിൽ 14.1 മില്യൺ ഫോളോവെർസ് ഉള്ള താരമാണ് അർമാൻ.ഇരുവരുടെയും കുടുംബവും അടുത്ത സുഹൃത്തുക്കളും അടങ്ങുന്ന ചെറിയ ചടങ്ങിലാണ് വിവാഹം നടന്നതെന്ന് താരം പങ്കുവച്ച ചിത്രനഗൽ സൂചിപ്പിക്കുന്നു.
ഓറഞ്ച് കളർ ലഹങ്കയിൽ മനോഹരി ആയിട്ടാണ് ആഷ്ന എത്തിയത്.അതെ കളറിലെ കുർത്തയാണ് അർമാനും ധരിച്ചിരിക്കുന്നത്. വിവാഹ വിവരം പുറത്തെത്തി നിമിഷങ്ങൾക്കകം തന്നെ നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്.ഗാനാലാപനത്തിന് പുറമെ ഗാനരചയിതാവ്, റെക്കോർഡ് പ്രൊഡ്യൂസർ, വോയ്‌സ് ഓവർ ആർട്ടിസ്റ്റ്, നടൻ എന്നി മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് അർമാൻ. പ്രശസ്ത സംഗീത സംവിധായകൻ അമാൽ മാലിക്കിന്റെ സഹോദരനും ദാബൂ മാലിക്കിന്റെ മകനുമാണ് അർമാൻ.