ശ്രീനഗര്‍: കശ്മീരിലെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്ക്തെിരെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമ്യത്യു വരിച്ചു. ഷെല്ലാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു.
കുപ്വാരയിലെ നൗഗാം മേഖലയിലാണ് പാക് സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. വെടിവെപ്പില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
നേരത്തെ പൂഞ്ച് സെക്ടറിലുണ്ടായ പാക് വെടിവെപ്പില്‍ ഒരു സൈനികന്‍ വീരമ്യത്യു വരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു കഴിഞ്ഞ എട്ടുമാസങ്ങള്‍ക്കിടെ 3000ലധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാകിസ്താന് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 17 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.