ജര്‍മ്മന്‍ സൂപ്പര്‍കപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ബൊറുസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ബയേണിന് വേണ്ടി ടൊളീസോ, മുള്ളര്‍, കിമ്മിഷ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ബ്രാന്‍ഡും ഹാലന്‍ഡുമാണ് ബൊറുസിയ ഡോര്‍ട്ട്മുണ്ടിനായി ഗോളുകള്‍ നേടിയത്. മിൿച പ്രകടനമാണ് രണ്ട് ടീമുകളും നടത്തിയത്.
ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ ആണ് പിറന്നത്. ആദ്യ പകുതിയില്‍ തന്നെ ബയേണ്‍ 2-1 മുന്നില്‍ ആയിരുന്നു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് അവര്‍ കിരീടം ഉയര്‍ത്തുന്നത്. മല്‍സരത്തില്‍ പതിനെട്ടാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ നേടി, പിന്നീട് മുപ്പത്തിരണ്ടാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി ലീഡ് ഉയര്‍ത്തി എന്നാല്‍ മുപ്പത്തിയെട്ടാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ട് ആദ്യ ഗോള്‍ നേടി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡോര്‍ട്ട്മുണ്ട് യുവതാരം എര്‍ലിംഗ് ഹാലന്‍ഡിലൂടെ അവര്‍ സമനില നേടി എന്നാല്‍ എമ്ബത്തിരണ്ടാം മിനിറ്റില്‍ ബയേണ്‍ വിജയ ഗോള്‍ നേടി.