വിദ്യാലയങ്ങളിൽനിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങൾ ഒരാഴ്ചയ്ക്കു മുമ്പേ പരിശോധനയ്ക്കു ഹാജരാക്കാമെന്ന് മോട്ടോർ വാഹനവകുപ്പ്

0
49

ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നെസ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലെ സ്കൂളിൽനിന്നും ബസ് മൈസുരുവിലേക്ക് വിനോദയാത്ര പോയിരുന്നു. യാത്രയ്ക്ക് മുമ്പ് വൈക്കം സബ് ആർ.ടി. ഓഫീസിൽ വാഹനം ഹാജരാക്കി പരിശോധന നടത്തി നിയമ ലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തി അധികൃതർ സർട്ടിഫിക്കറ്റും നൽകി.

സംസ്ഥാന അതിർത്തി കടന്നയുടൻ ലേസർ ലൈറ്റുകളും കളർ ലൈറ്റുകളും ശബ്ദസംവിധാനങ്ങളും ഘടിപ്പിച്ചു. ഇവയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട വൈക്കം ജോയിന്റ് ആർ.ടി.ഒ. പി.ജി. കിഷോർ ഡാഡീസ് ടൂറിസ്റ്റ് ബസ് വഴിയിൽ തടഞ്ഞു നിർത്തി പരിശോധിച്ചു.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫിറ്റ്നെസ് റദ്ദാക്കുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ശുപാർശയും നൽകി. പരിശോധനയിൽ എ.എം.വി.ഐ.മാരായ പി.വി. വിവേകാനന്ദ്, എസ്.രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here