ഇരിട്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം,

0
50

കണ്ണൂർ : കണ്ണൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. ശ്രീകണ്ഠാപുരം വയക്കര ഗവ. യു പി സ്കൂളിൻ്റെ വാൻ ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ 9.45 ഓടെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു വാൻ അപകടത്തിൽ പെട്ടത്. ശ്രീകണ്ഠാപുരം – ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. വാഹനത്തിൽ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതിൽ 30 കുട്ടികൾക്ക് ചെറിയ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവർ ഇപ്പോൾ ആശുപത്രി വിട്ടു. വാൻ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here