തിരുവനന്തപുരം: പാറശ്ശാലയില്‍ കൊല്ലപ്പെട്ട ഷാരോണിന് ഡിഗ്രി പരീക്ഷയില്‍ മികച്ച വിജയം. ബിഎസ്സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ഷാരോണ്‍. നെയ്യൂരിലെ സ്വകാര്യ കോളേജിലെ ഷാരോണിന്റെ അധ്യാപകരും സുഹൃത്തുക്കളുമാണ് പരീക്ഷാ ഫലം വീട്ടുകാരെ വിളിച്ച് അറിയിച്ചത്. ഷാരോണ്‍ ബിരുദ പരീക്ഷ വിജയിച്ചതായുളള വിവരം സഹോദരന്‍ ഷിമോണ്‍ രാജ് ആണ് അറിയിച്ചത്.
പരീക്ഷയുടെ റിസള്‍ട്ട് വന്നുവെന്നും ഷാരോണ്‍ പാസ്സായിട്ടുണ്ട് എന്നും പറഞ്ഞ് സുഹൃത്താണ് വിളിച്ചതെന്ന് ഷിമോണ്‍ പറഞ്ഞു. എന്നാല്‍ ആ ഫലം അറിയാന്‍ സഹോദരന്‍ ഇന്ന് ഇല്ലെന്നുളള വേദനയും ഷിമോണ്‍ പങ്കുവെയ്ക്കുന്നു. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മുന്‍പാണ് ഷാരോണ്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 14ന് ആണ് ഷാരോണിനെ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്.