ബിബിസി ടോപ് ഗിയറിന്‍റെ ‘പെട്രോള്‍ ഹെഡ് ആക്ടർ’ പുരസ്‍കാരം ദുല്‍ഖറിന്

0
53

ബിബിസി ടോപ് ഗിയര്‍ മാഗസിന്‍ ഇന്ത്യയുടെ പുരസ്‌കാരം നേടി ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷത്തെ പെട്രോള്‍ ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് ദുൽഖർ സ്വന്തമാക്കിയത്. വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് കൊടുക്കാറുള്ള പുരസ്‌കാരമാണ് പെട്രോള്‍ ഹെഡ് ആക്ടര്‍ പുരസ്കാരം.

ടോപ് ഗിയര്‍ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിനിമാ താരങ്ങൾക്ക് നൽകുന്നത്. ഈ പുരസ്‌കാരമാണ് ദുൽഖർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയെ പോലെ തന്നെ കാറുകളോട് വലിയ ഭ്രമമുള്ളയാളാണ് മകൻ ദുൽഖറും. തൻ്റെ ഗ്യാരേജിലെ കാറുകൾ ഏതൊക്കെയാണെന്ന് തന്റെ യുട്യൂബ് ചാനലിലൂടെ ദുൽഖർ  പരിചയപ്പെടുത്തിയിരുന്നു.

ലാന്‍ഡ് റോവര്‍ ഡിഫെന്റര്‍, മെര്‍സിഡസ് എഎംജി ജി 63, നിസാന്‍ 370 ഇഡഡ്,  ഇ 46 ബിഎംഡബ്ല്യു എം 3, മെര്‍സിഡെസ് ബെന്‍സ് എസ്എല്‍എസ് എഎംജി, ടൊയോട്ട സുപ്ര എംകെ 4, 991.2 പോര്‍ഷെ 911 ജിടി 3, ഇ 36 ബിഎംഡബ്ല്യു എം 3 സലൂണ്‍, റേഞ്ച് റോവര്‍, മസ്ദ മിയാട്ട, പോര്‍ഷെ പനമേറ ടര്‍ബോ തുടങ്ങി അതിവിശാലമായ കാർ ശേഖരമാണ് ദുല്‍ഖറിന് സ്വന്തമായുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here