പെരുമ്പാവൂരിൽ തീപിടുത്തം. കീഴില്ലം ത്രിവേണിയിലെ ഫാൽകൻസ് ഇൻഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. സ്ഥാപനത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടില്ല. തുടക്കത്തില്‍ രണ്ട് ഫയർ ഫോഴ്‌സ് യുണിറ്റ് എത്തിയാണ് തീയണക്കാന്‍ ശ്രമിച്ചത്. അഗ്നിശമന സേന അടുത്ത സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ ശ്രമം നടത്തുന്നതിനിടയില്‍ മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളിൽ നിന്ന് ഫയർ യൂണിറ്റ് വരാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അഗ്നി ശമന സേനയുടെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണുള്ളത്.