എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അനുപം ഖേര്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥനിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്.
ചിത്രത്തില്‍ ജോയിന്‍ ചെയ്‍തതിന്‍റെ സന്തോഷം അനുപം ഖേര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നടന്‍റെ കരിയറിലെ 531-ാം ചിത്രമാണ് ഇത്. ‘ദിലീപ്, ജഗപതി ബാബു, ജോജു ജോര്‍ജ്, ജനാര്‍ദനന്‍, വീണ നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായതില്‍ ഏറെ സന്തോഷം. ചിത്രത്തിന്‍റെ കഥ ഏറെ ഇഷ്ടപ്പെട്ടു. ഉഗ്രന്‍ സിനിമ’.– സഹതാരങ്ങള്‍ക്കൊപ്പം ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അനുപം ഖേര്‍ കുറിച്ചു. 2014ൽ പ്രദര്‍ശനത്തിനെത്തിയ കളിമണ്ണ് എന്ന സിനിമയിലാണ് മലയാളത്തിൽ അനുപം ഖേർ അവസാനമായി പ്രത്യക്ഷപ്പെട്ടത്.