പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 725 ലിറ്റർ സ്പിരിറ്റ് പിടികൂടി.

0
62

പാലക്കാട്:  പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 725 ലിറ്റർ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരാണ് പിടിയിലായത്. സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറി സി കണ്ണൻ, പ്രഭാകരൻ എന്നീ രണ്ടു പേർ കസ്റ്റഡിയിൽ. പ്രഭാകരന്റെ തെങ്ങിൻതോപ്പിലാണ് 725 ലിറ്റർ  സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കുഴിച്ചിട്ട നിലയിലായിരുന്നു. ഇത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണന്റെയാണ് എന്നാണ് എക്സൈസ് സംഘം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഇത്തരത്തിൽ സ്പിരിറ്റ് ഇയാൾ സൂക്ഷിക്കുന്നത്.

ഇത് സമീപത്തെ തെങ്ങിൻതോപ്പുകളിൽ നിന്നും എത്തിക്കുന്ന കള്ളിൽ ചേർത്ത് മറ്റ് പ്രദേശങ്ങളിലേക്ക്, മാവേലിക്കര, പത്തനംതിട്ട, ശാസ്താംകോട്ട ഭാ​ഗത്തേക്കാണ് കൂടുതലായി കൊണ്ടുപോയിരുന്നത്. കണ്ണന്റെ പ്രവർത്തിയെക്കുറിച്ച് എക്സൈസിന് രഹസ്യവിവരം ലഭിച്ചു.  അതനുസരിച്ച് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് തെങ്ങിൻ തോപ്പിൽ നിന്നും 725 ലിറ്റർ സ്പിരിറ്റ് പിടികൂടിയിരിക്കുന്നത്. 35 ലിറ്റർ ഉൾക്കൊള്ളുന്ന 25 കന്നാസുകളിലായിട്ടാണ് ഇവ സൂക്ഷിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here