വമ്പിച്ച ആദായവില്പന ! തട്ടിപ്പില്ലാതെ പാതിവിലയ്ക്ക് ബെവ്കോ ഔട്ട്ലെറ്റിൽ‌ ബ്രാൻഡ‍ി കമ്പനിയുടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപന

0
14

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ മദ്യവിൽപനശാലകളിൽ ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ്. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്‍റെ ഭാഗമായി വില പകുതിയായി കുറച്ചത്. 1310 രൂപയ്ക്കു വിറ്റിരുന്ന ബ്രാൻഡിയുടെ വില 650 രൂപയാക്കി കുറച്ചു. സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. സർക്കാർ നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയിൽ കുറവുണ്ടാവില്ല. നഷ്ടം കമ്പനിക്ക് മാത്രമായിരിക്കും.

അതേസമയം ക്യൂവിൽ ആളുണ്ടെങ്കിൽ രാത്രി ഒൻപത് മണി കഴിഞ്ഞാലും ഔട്ട്‌ലെറ്റുകളിൽ മദ്യവിൽപന തുടരണമെന്ന ഉത്തരവ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. അസിസ്റ്റന്റ് ജനറൽ മാനേജർ ടി മീനാകുമാരിയാണ് ഉത്തരവ് പുറത്തിറക്കിയത്. വെള്ളിയാഴ്ച പുറത്തുവന്ന ഉത്തരവിലെ കാര്യങ്ങൾ അന്നുതന്നെ പ്രാബല്യത്തിൽ വന്നിരുന്നു. ഉത്തരവ് വിവാദമായതോടെ പിൻവലിക്കുകയും ചെയ്തു.

രാവിലെ 10 മണിമുതൽ രാത്രി ഒൻപത് മണിവരെയാണ് ബെവ്കോയുടെ പ്രവൃത്തിസമയം. സാധാരണയായി 9മണിക്ക് ഷോപ്പുകൾ അടയ്ക്കാറുണ്ട്. ഇനി അങ്ങനെ പാടില്ലെന്നാണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. രാത്രി ഒൻപത് മണിക്ക് ക്യൂവിൽ ആളുണ്ടെങ്കിൽ അവർക്കെല്ലാം മദ്യം നൽകുന്നത് ഉറപ്പാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ബാർ ഉടമകളുടെ സംഘടനകൾ‌ അടക്കം ഉത്തരവിനെതിരെ രംഗത്ത് വന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here