ഒരു മിനിട്ടിന് രജനിക്ക് ഒരു കോടി.

0
84

ശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം സിനിമയില്‍ രജനികാന്ത് വാങ്ങിയത് 40 കോടി. ചിത്രത്തില്‍ 40 മിനിട്ട് നേരമാണ് രജനി പ്രത്യക്ഷപ്പെടുന്നത്.

ജയിലർ സിനിമയില്‍ രജനികാന്തിന്റെ പ്രതിഫലം 100 കോടി രൂപയായിരുന്നു. ലാല്‍സലാമില്‍ അതിഥി വേഷമാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ആദ്യപകുതിയിലും രണ്ടാം പകുതിയിലും രജനികാന്തിന്റെ മൊയ്‌ദീൻ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്.

സ്പോർട്സ് ഡ്രാമയായ ചിത്രത്തില്‍ വിഷ്ണു വിശാല്‍ ,വിക്രാന്ത് എന്നിവരാണ് നായകൻമാർ.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരൻ നിർമ്മിച്ച ചിത്രം ഇന്നലെ തിയേറ്ററുകളില്‍ എത്തി. എ.ആർ. റഹ്‌മാനാണ് സംഗീതം.അതേസമയം ടി. ജെ ഞ്ജാനവേല്‍ രചനയും സംവിധാനവും നിർവഹിക്കുന്ന രജനി ചിത്രം വേട്ടയ്യൻ കടപ്പയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. രജനികാന്തും, ഫഹദു ഫാസിലും റാണ ദഗുബട്ടിയും ഒരുമിച്ചുള്ള രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. പൊലീസ് ഒാഫീസറുടെ വേഷമാണ് ചിത്രത്തില്‍ രജനികാന്തിന്.മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരാണ് നായികമാർ.32 വർഷങ്ങള്‍ക്കുശേഷം അമിതാഭ് ബച്ചനും രജനി കാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here