വര്‍ഷങ്ങളായി ഇന്ത്യൻ സിനിമയുടെ മുഖമായിരിക്കുന്ന അമിതാഭ് ബച്ചൻ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. എണ്‍പതാം പിറന്നാളിന്റെ നിറവിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് ബി. സാധാരണക്കാരും താരങ്ങളുമൊക്കെ അമിതാഭ് ബച്ചന് ജന്മദിന ആശംസകള്‍പ്പിച്ച് രംഗത്ത് എത്തുന്നു. താൻ അടക്കമുള്ള താരങ്ങള്‍ക്ക് അദ്ദേഹമൊരു ആല്‍മരമാണ്, പ്രചോദനത്തിന്റെ തണല്‍ മരമാണ് അമിതാഭ് ബച്ചൻ എന്നാണ് മോഹൻലാല്‍ ജന്മദിന ആശംസയില്‍ പറഞ്ഞത്.
ചെറുപ്പത്തില്‍ ഞാൻ അടക്കമുളള തലമുറയുടെ സ്‍ക്രീൻ ഐക്കണ്‍ ആയിരുന്നു അമിതാഭ് ബച്ചൻ. നമ്മുടെ ഇന്ത്യൻ സിനിമയുടെ ആഗോള അംബാസിഡറായി വാഴുന്ന ബോളിവുഡിന്റെ ബിഗ് ബി. ഇതിഹാസമെന്നൊക്കെയുള്ള വാക്കുകള്‍ ബച്ചൻ സാറിന്റെ വ്യക്തിപ്രഭാവത്തെ വിലയിരുത്തുമ്പോള്‍ അര്‍ഥം നഷ്‍ടപ്പെടുന്നവയാണ്. അതിലൊക്കെ മുകളിലാണ് ആ പ്രതിഭയുടെ പ്രതിഭാസത്തിന്റെ പ്രഭവം എന്ന് മോഹൻലാല്‍ പറയുന്നു.