തിരുവനന്തപുരം • കലോത്സവ ഭക്ഷണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. കലോത്സവങ്ങളിൽ സസ്യാഹാരമാണ് നല്ലതെന്നും ബിരിയാണി കഴിച്ച് ഡാൻസ് കളിക്കാനാകുമോ എന്നും ഷംസീർ ചോദിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘ഞാൻ പൂർണമായും നോൺ വെജിറ്റേറിയനാണ്. ആളുകൾ കൂട്ടമായി പങ്കെടുക്കുന്ന പരിപാടിയിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നല്ലത്. അതുമാത്രമല്ല കുട്ടികൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് ഡാൻസിലും മറ്റു പരിപാടികളിലുമായിരിക്കും, ഭക്ഷണത്തിലായിരിക്കില്ല. ഏതെങ്കിലും സമയത്താകും വന്ന് ഭക്ഷണം കഴിക്കുക. അതിൽ ഏറ്റവും അഭികാമ്യം സസ്യാഹാരം ആകും’– ഷംസീർ പറഞ്ഞു.
Read also: 2 കിലോ സ്വര്‍ണം ദ്രാവക രൂപത്തിൽ കവറിൽ; കാലില്‍കെട്ടി കടത്തുന്നതിനിടെ അറസ്റ്റിൽ
പറയുന്നത് വ്യക്തിപരമായ അഭിപ്രായമാണ്. ജനാധിപത്യ രാജ്യത്ത് എല്ലാവർക്കും അഭിപ്രായമുണ്ട്. ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട അധ്യായം അവസാനിച്ചതാണ്. അതു വീണ്ടും തുറക്കേണ്ട കാര്യമില്ല. കേരളത്തിലെ പൊതുസ്ഥിതി എല്ലാത്തിലും വിവാദമുണ്ടാക്കലല്ലേ എന്നും ഷംസീർ കുറ്റപ്പെടുത്തി.