ബെംഗളൂരു: മതപരിവര്‍ത്തന വിരുദ്ധ ബില്‍ എന്നറിയിപ്പെടുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്‍ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വ്യാഴാഴ്ച പാസാക്കി.ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബില്‍ അവതരിപ്പിച്ചു.
ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെ ബില്‍ പാസാക്കി. തെറ്റായി ചിത്രീകരിച്ച്, ബലപ്രയോഗത്തിലൂടെ, അനാവശ്യ സ്വാധീനം ചെലുത്തി, ബലപ്രയോഗത്തിലൂടെയോ, വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് ‘നിയമവിരുദ്ധമായ പരിവര്‍ത്തനം’ നിരോധിക്കുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നത്.