‘മുത്ത് പോലൊരു സ്ഥാനാർഥി’; ജോ ജോസഫിനെ വാഴ്ത്തി ഇ.പി.ജയരാജൻ

0
64

കൊച്ചി• ഏറെ ചർച്ചകൾക്കു ശേഷം തൃക്കാക്കരയിൽ സ്ഥാനാർഥിയായി ഡോ. ജോ ജോസഫിനെ എൽഡിഎഫ് പ്രഖ്യാപിച്ചു. മുത്തുപോലൊരു സ്ഥാനാർഥി എന്നാണ് ഇ.പി. ജയരാജൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് പാർട്ടിയുമായും ജനങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നും അല്ലെങ്കിൽ തന്നെ ബന്ധം നോക്കിയല്ല പാർട്ടി സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുത്ത് പോലെ ഒരാളെ കിട്ടിയാൽ മറ്റ് ആലോചനകൾ വേണ്ടെന്നും ഇപി വ്യക്തമാക്കി.

ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ഡോ.ജോ ജോസഫ്. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ് ഇദ്ദേഹമെന്ന് ഇപി പറഞ്ഞു. വാഴക്കാലയിലാണു താമസം. ഡോക്ടറായ ജോ ജോസഫ് നാട്ടുകാർക്ക് സുപരിചിതനാണെന്നും തൃക്കാക്കരക്കാരുടെ മഹാ ഭാഗ്യമാണ് ഈ സ്ഥാനാർഥിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ എൽഡിഎഫ് വൻ വിജയം നേടും. യുഡിഎഫ് ദുർബലപ്പെട്ടു. വികസന വിരോധികളായി അധഃപതിച്ചു. ലോകോത്തര നഗരമായി െകാച്ചിയെ മാറ്റണമെന്നും ഇപി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here