ഉക്രൈനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാവില്ല;

0
57

ന്യൂദല്‍ഹി: ഉക്രൈന്‍- റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കല്‍ ബിരുദ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഇവിടുത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഏതെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കോ സര്‍വ്വകലാശാലകളിലേക്കോ മാറ്റാനോ താമസിപ്പിക്കാനോ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍ എം സി) ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

അതത് വിദേശ മെഡിക്കല്‍ കോളേജുകളിലെ/സര്‍വകലാശാലകളിലെ ഒന്നാം വര്‍ഷ മുതല്‍ നാലാം വര്‍ഷ വരെ ബാച്ചുകളിലെ ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പ്രാഥമികമായി അതാത് സെമസ്റ്ററുകളില്‍ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് സര്‍ക്കാര്‍ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here