ഇടുക്കി: ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞ് റെസ്റ്റോറന്റില്‍ യുവാക്കളുടെ അക്രമം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം രാമക്കല്‍മേട്ടിലാണ് സംഭവം. രാമക്കല്‍മേട് സയണ്‍ ഹില്‍സ് റിസോര്‍ട്ടിലാണ് ഫ്രൈഡ് റൈസില്‍ ചിക്കമന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന സംഘത്തില്‍ ഒരാള്‍ ചിക്കന്‍ കുറവാണ് എന്ന് പറഞ്ഞ് കഴിച്ച് കൊണ്ടിരുന്ന പ്ലേറ്റ് അടിച്ച് പൊട്ടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 11 മണിക്കാണ് സംഭവം. അഞ്ചംഗ സംഘമാണ് സംഘര്‍ഷമുണ്ടാക്കിയത്
സംഭവത്തില്‍ റിസോര്‍ട്ട് ഉടമകളും വ്യാപാരി വ്യവസായി ഏകോപന സമിതിയും നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല നല്‍കിയത് എന്നും അതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുക മാത്രമാണ് ചെയ്തത് എന്നുമാണ് ആരോപണ വിധേയരായ യുവാക്കള്‍ പറയുന്നത്.
റെസ്റ്റോറന്റിലെ ടേബിള്‍ തകര്‍ത്തിട്ടില്ല എന്നും പ്രതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കും എന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.