മോദിക്ക് ‘പിറന്നാള്‍ സമ്മാനം’; മെഡിക്കല്‍ കോളേജിന്റെ പേര് നരേന്ദ്ര മോദി എന്നാക്കി

0
79

മോദിയുടെ ജന്മദിനവുമായി അനുബന്ധിച്ച് അഹമ്മദാബാദിലെ എംഇടി മെഡിക്കൽ കോളജിന്റെ പേര് മാറ്റാൻ നിർദേശം നൽകിയിരിക്കുകയാണ് ​നഗരസഭ. പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ‘നരേന്ദ്ര മോദി മെഡിക്കൽ കോളേജ്’ എന്ന പേരാണ് കോളജ് അധികൃതർ ന​ഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നൽകിയത്. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന സമിതി യോ​ഗത്തിൽ തീരുമാനമായി..

സെപ്തംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 2-ന് ഗാന്ധി ജയന്തിയ്‌ക്ക് അവസാനിക്കുന്ന തരത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ബിജെപി യുവമോർച്ചയും കിസാൻ മോർച്ചയും രണ്ടാഴ്ചയിൽ വിവിധ പരിപാടികൾ നടത്തും എന്നും അറിയിച്ചിട്ടുണ്ട്.ഇപ്പോൾ മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് മറ്റൊരു വാ‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

പി ജി കോഴ്സുകളാണ് മെഡിക്കൽ കോളജ് നൽകുന്നത്.സെപ്തംബർ 14ന് ചേർന്ന എഎംസി എക്സിക്യൂട്ടീവ് മീറ്റിങിൽ കോളജിന്റെ പേര് നരേന്ദ്ര മോദി കോളജ് എന്ന് മാറ്റാൻ ഐക്യകണ്ഠേനെ തീരുമാനിക്കുക ആയിരുന്നു എന്നാണ് വിവരം. ഇന്ന് ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങിൽ കോളേജ് നൽകിയ പേര് അംഗീകരിക്കുകയും ചെയ്തു. മണിന​ഗറിലെ എൽജി ആശുപത്രി കോമ്പൗണ്ടിലുളള മെഡിക്കൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് എംഇടി മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായിരുന്നു മണിനഗർ.

LEAVE A REPLY

Please enter your comment!
Please enter your name here