ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനമായ സപ്റ്റംബർ 17 ന് എട്ട് ചീറ്റപ്പുലികൾ ഇന്ത്യയിലെത്തും. ദക്ഷിണാഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും പ്രത്യേക കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റകളെ എത്തിക്കുന്നത്. ഇതിനായി ബി747 ജെബോ ജെറ്റ് വിമാനം നമീബിയയിൽ എത്തി. ‘കടുവയുടെ മുഖം’ പെയിന്റ് ചെയ്ത വിമാനങ്ങളുടെ ചിത്രങ്ങൾ ഇന്ത്യൻ കമ്മീഷൻ ട്വീറ്റ് ചെയ്തിരുന്നു.
അഞ്ച് പെൺചീറ്റകളും മൂന്ന് ആൺ ചീറ്റകളുമായി വിൻഡ്‌ഹോക്കിലെ ഹോസിയ കുറ്റാക്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം ഇന്ത്യയിലേക്ക് പറക്കുക. ശനിയാഴ്ത മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി ചീറ്റപ്പുലികളെ തുറന്നുവിടും.