2021 ന് മുമ്പ് കൊവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതായി റിപ്പോർട്ട്. വാക്‌സിൻ പരീക്ഷണം പുരോഗമിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. കോവിഡ് ബാധിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ല്യുഎച്ചഒ ലക്ഷ്യം വയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു.
മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാൻ പറഞ്ഞു.
അടുത്ത വർഷം ആദ്യ ഭാഗത്തോടെ എല്ലാവർക്കും കാെവിഡ് വാക്‌സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിൻ ലഭ്യമാക്കുന്ന കാര്യത്തിൽ യാതൊരു വേർകൃത്യവും ഉണ്ടാകില്ല. പണക്കാർക്കോ പാവപ്പെട്ടവർക്കോ വേണ്ടി മാത്രമല്ല, വാക്‌സിൻ എല്ലാവർക്കുമുള്ളതാണെന്നും മൈക്ക് കൂട്ടിച്ചേർത്തു.