കെഎസ് യുവിൽ കൂട്ടനടപടി, 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു

0
45

സംസ്ഥാന കെ എസ് യുവിൽ കൂട്ട നടപടി. നാല് ജില്ലകളിൽ നിന്നായി 87 ഭാരവാഹികളെ സസ്പെൻഡ്‌ ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ നയിക്കുന്ന  ലഹരി വിരുദ്ധ ബോധവത്ക്കരണ യാത്രയിൽ പങ്കെടുക്കാഞ്ഞതിനാണ് നടപടിയെന്നാണ് വിശദീകരണം.

മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവിയർ വിശദീകരിച്ചു. കേരളത്തിലെ കാമ്പസുകളിലൂടെയുള്ള കെ എസ് യുവിന്‍റെ ലഹരി വിരുദ്ധ ബോധവത്ക്കരണ യാത്ര പുരോഗമിക്കുകയാണ്. സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ നയിക്കുന്ന ക്യാമ്പസ് ജാഗരൺ യാത്ര കാസർകോട് ഗവ. ഐടിഐയില്‍ നിന്നാണ് ആരംഭിച്ചത്.

ഓരോ ജില്ലയിലും ഒരു ക്യാമ്പസ് എന്ന രീതിയിലാണ് യാത്ര.  മാർച്ച് 19ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ക്യാംപസിലാണ് സമാപനം. ഇതോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ കെ എസ് യു ലഹരി വിരുദ്ധ സേനക്ക് രൂപം നൽകും. ഓരോ ജില്ലയിൽ നിന്ന് അഞ്ച് വീതം പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ലഹരി വിരുദ്ധ സേന.

LEAVE A REPLY

Please enter your comment!
Please enter your name here